കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്ബർ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പിണറായി ചേരിക്കല്‍ ജൂനിയർ ബേസിക് സ്കൂളിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ അനുഭവത്തില്‍ നിന്ന് മനസിലാകുന്നത് ഇടതുമുന്നണിക്ക് ചരിത്ര വിജയം ലഭിക്കുമെന്ന് തന്നെയാണ്.
യുഡിഎഫിൻ്റെ കേന്ദ്രങ്ങള്‍ പോലും ഇത്തവണ എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നും മികവാർന്ന വിജയം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിശ്വാസികളുടെ പിന്തുണ എല്‍ഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ചേരിക്കല്‍ ജൂനിയർ ബേസിക് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി രംഗത്ത് എത്തി. കോണ്‍ഗ്രസിലെ സ്ത്രീ ലമ്ബടൻമാർ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാൻ വന്നാല്‍ പൊതു സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകള്‍ പുറത്ത് പറയാൻ അതിജീവിതമാർ മടിക്കുന്നത് കൊല്ലുമെന്ന് ഭീഷണിയുള്ളതിനാലാണെന്നും അത് ഗൗരവതരമാണ്. സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment